ഹൈലൈറ്റ്:
ലോഗോ മാറ്റം പ്രാബല്യത്തിൽ വരുത്താൻ 6 മാസം സമയം നൽകിയിട്ടുണ്ട്.
എല്ലാ വകുപ്പുകളും പുതിയ ലോഗോ വെക്കണം. ബോട്ട് ദൗ,
ഈന്തപ്പന, ഗാഫ് ഇലകൾ എന്നിവയെല്ലാം ലോഗോയിൽ ഉണ്ട്.
ദുബായ്: ദുബായ് സർക്കാറിന് പുതിയ ലോഗോ. ലോഗോ പ്രകാശനം ചെയ്തത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പുതിയ ലോഗോ ആയിരിക്കും വെക്കേണ്ടത്. ലോഗോ മാറ്റം പ്രാബല്യത്തിൽ വരുത്താൽ എല്ലാവരും സഹായിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ സർക്കാർ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം. 6 മാസം സമയം ആണ് അധികൃതർ നൽകിയിരിക്കുന്നത്. എല്ലാ വകുപ്പുകളും പുതിയ ലോഗോയിലേക്ക് അതിന്റെ ഉള്ളിൽ മാറണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം. കാലം മാറുന്നതിന് അനുരിച്ചാണ് പുതിയ മാറ്റങ്ങൾ ദുബായ് കൊണ്ടുവരുന്നത്. ഭാവിയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ ആണ് ദുബായ് ലക്ഷ്യം വെക്കുന്നത്.
പൊതു സ്വകാര്യ പങ്കാളിത്തം ദുബായിൽ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ 4000 കോചി ദിർഹം അനുവദിച്ചു. കൂടാതെ ദുബായിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വരുമാനത്തിന് അനുസരിച്ച് പാർപ്പിടങ്ങൾ ലഭിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കും. അഫോഡബിൾ ഹൗസിങ് നയത്തിനും സ്റ്റാർട്ടപ്പുകളെ പ്രോൽസാഹിപ്പിക്കുന്നതിന് സാൻഡ്ബോക്സ് പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്.
2033ലെ ദുബായുടെ വികസനം ലക്ഷ്യമാക്കി വലിയ പദ്ധതികൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡി33 സാമ്പത്തിക അജൻഡയ്ക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് പാക്കേഡ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക വകുപ്പിനാണ് പദ്ധതി പ്രഖ്യാപിക്കുന്നതിന് വേണ്ടി നേതൃത്വം വഹിക്കുന്നത്.
ഡി33 ലക്ഷ്യം പൂർത്തീകരിക്കുന്നതിന് സർക്കാരിന്റെ വിഹിതമായി 70,000 കോടി ദിർഹം ആണ് നൽകുന്നത്. പിന്നീട് സ്വകാര്യ മേഖലയിൽ നിന്നും ഒരു ലക്ഷം കോടി ദിർഹവും വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപമായി 65000 കോടി ദിർഹവും ആണ് കണ്ടെത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതി വേഗത്തിലാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളെ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.
Dubai government has a new logo; Released by Sheikh Hamdan